ക്ഷണമുണ്ടായിട്ടും എത്തിയില്ല; സി പി എം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍
കാസര്‍കോട് | സി പി എം ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടുനിന്ന് ഇ പി ജയരാജന്‍. ക്ഷണമുണ്ടായിട്ടും കാസര്‍കോട്ടെ ഉദ്ഘാടന പരിപാടിയില്‍ ഇ പി പങ്കെടുത്തില്ല. കണ്ണൂര്‍ ജില്ലയിലെ സ്വീകരണ പരിപാടികളിലും ഇ പി എത്തിയില്ല...
പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് ഇതിനു പിന്നിലെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു കാസര്‍കോട്ടെ ഉദ്ഘാടകന്‍. പങ്കെടുക്കാത്തതിന്റെ കാരണം ഇ പി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ല. തലശ്ശേരി, ധര്‍മ്മടം, പേരാവൂര്‍ മണ്ഡലങ്ങളിലാണ് കണ്ണൂരിലേക്കു കടന്ന ജാഥ ഇനി പര്യടനം നടത്താനുള്ളത്. അതിനു ശേഷം വയനാട്ടിലേക്ക് പ്രവേശിക്കും.
Comments
Post a Comment