800 വധൂവരൻമാർക്ക് മംഗല്യസൗഭാഗ്യമൊരുക്കി പാടന്തറ മർകസ് . 




ഫെബ്രു: 26 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ഈ മഹാ സമൂഹ വിവാഹം നടക്കുന്നത്. സാമ്പത്തിക പരാധീനതയാൽ വിവാഹസ്വപ്നം നിഷേധിക്കപ്പെട്ട  ഗുഢല്ലൂർ താഴ്‌വരയിലെ തോട്ടം തൊഴിലാളികളുടെയും സമീപപ്രദേശങ്ങളിലെ നിർധനരായ ജാതി മത ഭേദമന്യേയുള്ള 800 യുവ മിഥുനങ്ങൾക്കാണി സൗഭാഗ്യമൊരുക്കുന്നത്.


 

ദേവർശോല അബ്ദുസലാം മുസ്ലിയാരുടെ നേതൃത്വത്തിൽ നീലഗീരി ജില്ല എസ് വൈ എസ് കമ്മിറ്റിയാണിതിന് വേദിയൊരുക്കുന്നത്. 2014 ൽ ആരംഭിച്ച ഈ സമൂഹ കല്യാണത്തിലൂടെ  ഇതേവരെ 1120 പേർക്ക് മംഗല്യസൗഭാഗ്യമൊരുക്കാനായിട്ടുണ്ട്.

Comments